---
title: "'കണ്ണൂരിന്റെ ധീര സഖാവെ..' ; പി. ജയരാജനെ പുകഴ്ത്തി വീണ്ടും പാട്ട്"
english_title: "Song Praising P Jayarajan Goes Viral Kannur Dheera Sakhavu CPM Secretariat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383484/ kannur-dheera-sakhave-song-p-jayarajan-viral"
published_at: "2026-09-19T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaeac10eb3a3_Untitled-7_copy.jpg"
keywords: ["P Jayarajan", "CPM", "P Jayarajan song", "CPM Secretariat", "Kannur"]
---

# 'കണ്ണൂരിന്റെ ധീര സഖാവെ..' ; പി. ജയരാജനെ പുകഴ്ത്തി വീണ്ടും പാട്ട്

> **Lead Summary:**  കണ്ണൂർ: പി.ജയരാജനെ പുകഴ്ത്തി വീണ്ടുംപാട്ട് പ്രചരിക്കുന്നു. അദേഹത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടു ക്കപ്പെട്ടതിന് പിറകെയാണ് പുതിയ ഗാനം പ്രത്യക്ഷപ്പെട്ടത്. 'ജയരാജന് പിന്നിലണിയായി നവകേരളം ഒറ്റമനസ്, രണഗാഥകൾ തീർത്ത മനസിൽ മുന്നേറ്റ ഗാഥ രചിക്കും' എന്ന് തുടങ്ങുന്ന പാട്ടിൽ ചെങ്കൊടി വാനിലുയർത്തും ആ കൈകളെന്നും ഇങ്ക്വിലാബ് എന്ന് വിളിക്കും ആ ശബ്ദമെന്നും പറയുന്നു.

## Article Content

 കണ്ണൂർ: പി.ജയരാജനെ പുകഴ്ത്തി വീണ്ടുംപാട്ട് പ്രചരിക്കുന്നു. അദേഹത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടു ക്കപ്പെട്ടതിന് പിറകെയാണ് പുതിയ ഗാനം പ്രത്യക്ഷപ്പെട്ടത്. 'ജയരാജന് പിന്നിലണിയായി നവകേരളം ഒറ്റമനസ്, രണഗാഥകൾ തീർത്ത മനസിൽ മുന്നേറ്റ ഗാഥ രചിക്കും' എന്ന് തുടങ്ങുന്ന പാട്ടിൽ ചെങ്കൊടി വാനിലുയർത്തും ആ കൈകളെന്നും ഇങ്ക്വിലാബ് എന്ന് വിളിക്കും ആ ശബ്ദമെന്നും പറയുന്നു.

പി.ജയരാജൻ ധീരസഖാവേ കണ്ണുരിൻ്റെ ധീരസഖാവേ... എന്ന് പാടിയാണ് അവസാനിപ്പിക്കുന്നത്. നേരത്തെ പി.ജയ രാജനെക്കുറിച്ച് കണ്ണൂരിന്റെ താരകമല്ലേ എന്ന് തുടങ്ങുന്ന ഒരു പാട്ട് പ്രചരിപ്പിച്ചിരുന്നു. ഇത് വിവാദമാവുകയും സി.പി.എം നേതൃത്വം ഇടപെടുകയും ചെയ്‌തിരുന്നു. എന്നാൽ ജയരാജൻ വീണ്ടും ശക്തനായി പാർട്ടി നേതൃത്വത്തിലെത്തിയതോടെ നിരവധി പേരാണ് പുതിയ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

English Summary: A new song praising CPM leader P. Jayarajan has gone viral on social media after he was elected to the CPM state secretariat. The lyrics describe him as 'Kannurinte dheera sakhave'. This comes after an earlier song 'Kannurinte tharakamalle' praising him had triggered controversy.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383484/ kannur-dheera-sakhave-song-p-jayarajan-viral)